Friday, March 16, 2007

എസ്‌.ഐ.ഒ കോളം - 05


4 comments:

Unknown said...

കളി വ്യവസായത്തിന്റെ ഫാസ്‌റ്റ്‌ ബൌളിംഗില്‍ നമ്മുടെ സമയത്തിന്റേയും ചിന്തയുടെയും സ്‌റ്റമ്പുകളാണ്‌ തെറിക്കുന്നത്‌. മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കളി നിയമങ്ങള്‍ക്ക്‌ നാം വഴങ്ങി കൊടുക്കണമോ?

Ajith Polakulath said...

ക്രിക്കറ്റ് കളിക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ബഹുമതി പ്രഖ്യാപിച്ചു? ഈ കളിക്കാര്‍ സാമ്പത്തിക ദാരിദ്ര്യം കൊണ്ടുവലയുകയാ‍ണോ? (വിവരം കെട്ട ചോദ്യം എന്ന് തോന്നിയോ?)

പണക്കാര്‍ക്ക് പണത്തിനുമേല്‍ പണം ചൊരിയുന്ന സര്‍ക്കാര്‍ എന്തേ വീട് ഇല്ലാത്ത പാവപ്പെട്ടവര്‍ക്ക് ഒരു വീട് സംഭാവന ചെയ്യാത്തത്? ക്രിക്കറ്റ് മാത്രമേ കായികത്തില്‍ വരൂ? മറ്റുള്ള കായിക വിഭാഗങ്ങളില്‍ വിജയിച്ചു വരുന്നവര്‍ക്ക് എന്തേ ഇത്ര പരിഗണന കൊടുക്കാത്തത്?

എന്താ ഒരു തിമിര്‍പ്പ്? മറ്റുള്ളവര്‍ ചെയ്താല്‍ അത് ബൂര്‍ഷായിസം... ഇവര്‍ ചെയ്യുന്നതെല്ലാം നന്നായിസം... കഷ്ടം!!!

Unknown said...

മാധ്യമങ്ങള്‍ ക്രിക്കറ്റിനെ ആഘോഷമാക്കുന്നതിനും മുമ്പ് റേഡിയോയില്‍ കമന്റെറി കേട്ടും കളി കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം കിട്ടുന്ന പത്രറിപ്പോര്‍ട്ടുകള്‍ വായിച്ചും ആവേശം കൊണ്ടിരുന്നവര്‍ ഉണ്ട്. ക്രിക്കറ്റ് എന്ന കളിയെ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിയ്ക്കുന്നു എന്ന പ്രയോഗത്തോടാണ് എനിയ്ക്ക് എതിര്‍പ്പ്. ജനങ്ങള്‍ക്ക് ആവശ്യപ്പെടുന്ന ചേരുവകള്‍ വിളമ്പുന്ന കച്ചവടക്കാരാണ് മാധ്യമങ്ങള്‍. സെക്സ് ആണ് ജനത്തിന് വേണ്ടത് എങ്കില്‍ അതും അല്ല കണ്ണീര്‍ സീരിയലാണ് വേണ്ടത് എങ്കില്‍ അതും അവര്‍ നല്‍കും.

ഇതേ ലോജിക്ക് ഉപയോഗിച്ച് സീരിയലുകള്‍ ചാനലുകള്‍ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിയ്ക്കുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയും? അടിസ്ഥാനപരമായി ജനങ്ങള്‍ കൂടുതല്‍ സീരിയലുകള്‍ കാണാന്‍ താല്പര്യപ്പെടുകയും ടി ആര്‍ പി റേറ്റിങ് കൂടുകയും ചെയ്യുന്നത് കൊണ്ടാണ് ചാലുകള്‍ അവ കാണിയ്ക്കുന്നത്. ക്രിക്കറ്റിന്റെ കാര്യവും ഇത് തന്നെയല്ലേ? ജനങ്ങള്‍ ആവശ്യപ്പെടുന്നു. അവര്‍ നല്‍കുന്നു. അത്ര മാത്രം.

Unknown said...
This comment has been removed by the author.