Saturday, January 27, 2007

എസ്‌.ഐ.ഒ കോളം - 01


22 comments:

Sreejith K. said...

എസ്.ഐ.ഒ എന്ന സംഘടനയെക്കുറിച്ചും ഒരു വിശദീകരിച്ചിരുന്നെങ്കില്‍ അറിയാത്തവര്‍ക്ക് ഉപകാരപ്പെടും എന്ന അഭിപ്രായമുണ്ട്. ശ്രദ്ധിക്കുമല്ലോ.

Unknown said...

ശ്രീ..
എസ്.ഐ.ഒ-വിന്റെ കുറിച്ച് വിശദീകരിക്കാന്‍ കുറെയുള്ളത് കൊണ്ടാണ്‌ ഇവിടെ വിശദീകരിക്കാതെ, എസ്.ഐ.ഒ-വിന്റെ വെബ് സൈറ്റ് ലിങ്ക് കൊടുത്തത്. അതു പോലെ മലയാളം വിക്കിയില്‍ എസ്.ഐ.ഒ-വിനെ കുറിച്ച് ഉണ്ട്. ഇവിടെ വായിക്കാം.

ഏറനാടന്‍ said...

S.I.O എന്നാല്‍ Students Islamic Organization എന്നാണ്‌. ഇവര്‍ കാലാകാലങ്ങളായിട്ട്‌ നിലവില്‍ ഉണ്ട്‌. ആരും അത്രയധികം അറിയാത്തതായിപോയി എന്നേയുള്ളൂ. സമൂഹത്തിലെ തിന്മകളും അനീതികളും അഴിമതികളും എതിര്‍ക്കുന്നതാണ്‌ ഇതിന്റെ ലക്ഷ്യം. അതിനാല്‍ തന്നെ ധാരാളം ശത്രുക്കളും ഉണ്ടാവുമെന്നത്‌ സ്വാഭാവികം മാത്രം.

Anonymous said...

SIO ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുള്ള സംഘടനയല്ലേ ???

Unknown said...

അതെ.. എസ്.ഐ. ഒ, ജമാ‌അത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയാണ്‌.

afsal said...

sio make good and smart effort to make solution for the social problems.Good think is that they does not make violence in the mode of their struggle for the students community as well as for the society

DK Muvattupuzha said...

SIO, SIMI യുടെ പിന്‍ഗാമി അല്ലേ ??

ജമാ‌അത്തെ ഇസ്‌ലാമി SIMI യുമായി തെറ്റിയപ്പോള്‍ ബദലായി ഉണ്ടാക്കിയതല്ലേ SIO ??

Unknown said...

1977-ല്‍ സിമി രൂപീകരിച്ചത്‌ മുതല്‍ ആശയപരമായി ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകളുമായി അടുത്ത്‌ നിന്നിരുന്നു. അത്‌ കൊണ്ട്‌ തന്നെ, സിമിക്ക്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആശിര്‍വാദവും സഹകരണവും വേണ്ടുവോളമുണ്ടായിരുന്നു. എങ്കിലും, ഘടനാപരമായി സിമി ജമാഅത്തിന്റെ വിദ്യാര്‍ത്ഥിസംഘടനയായിരുന്നില്ല. ഇത്‌ കാരണം വരുന്ന അകല്‍ച്ചയും അസ്വാരസ്യങ്ങളും ഒഴിവാക്കാന്‍, ജമാഅത്തിന്റെ പരിപൂര്‍ണ്ണ രക്ഷാധികാരത്തില്‍ വരാന്‍ സിമിയുമായി ഒരു പാട്‌ ചര്‍ച്ചകള്‍ നടത്തി. ഒരേ ആശയമുള്ള മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയുടെ രൂപീകരണം ഒഴിവാക്കാനായിരുന്നു ഇത്‌. പക്ഷെ, ജമാഅത്തിന്റെ രക്ഷാധികാരത്തിനു കീഴില്‍ എന്ന നിലപാടിനോട്‌ സിമിക്ക്‌ യോജിക്കാന്‍ കഴിഞ്ഞില്ല. അവസാനം, ജമാഅത്തിനു കീഴില്‍ 1982-ല്‍ എസ്‌.ഐ.ഒ. രൂപീകരിക്കേണ്ടി വന്നു. സിമിയിലൂടെ വളര്‍ന്നു വന്നവരില്‍ ഒരുപാട്‌ പേര്‍ ഇന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലെന്ന പോലെ തന്നെ കേരള രാഷ്‌ട്രീയത്തിലെ അറിയപ്പെടുന്ന പ്രഭാഷകരിലുമുണ്ടെന്നത്‌, സിമിക്ക്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപിന്തുണ ഒരുപാട്‌ ലഭിച്ചിരുന്നു എന്നതിന്റെ മുഖ്യതെളിവാണ്‌.

എസ്‌.ഐ.ഒ. രൂപീകരണത്തിന്‌ ശേഷം അന്നത്തെ സിമിയില്‍ നിന്നും ഒട്ടേറെ പേര്‍ എസ്‌.ഐ.ഒ.-വിലേക്ക്‌ കടന്നു വന്നു. പിന്നീട്‌, സിമി സാവധാ‍നം അതിന്റെ പ്രവര്‍ത്തനശൈലിയില്‍ നിന്ന് വ്യതിചലിക്കാന്‍ തുടങ്ങി. വ്യത്യസ്‌ത ആശയങ്ങളിലടിസ്ഥാനപ്പെട്ട ഇന്ത്യന്‍ സമൂഹത്തില്‍ പാലിക്കേണ്ട പ്രവര്‍ത്തന സംസ്‌കാരം മറന്ന്, സാമുദായികവികാരത്തിന്റെ രുചിഭേദം അവരുടെ മുദ്രാവാക്യങ്ങളിലും, പ്രചാരണമാര്‍ഗങ്ങളിലും കടന്നു വരാന്‍ തുടങ്ങി. ഇത്‌ സിമിയെ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നുമുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനു കാരണമായി.

DK Muvattupuzha said...

ജമാ അത്തെ ഇസ്ലാമി ഹിന്ദ് കാശ്മീരില്‍ പ്രവര്‍ത്തിക്കാത്തതെന്തു കൊണ്ടാണ് ???

aneesh said...

please update ur column matter otherwise delete it

Anonymous said...

കാശ്മീരിലെ സമൂര്‍ത്ത സാഹചര്യങ്ങളെ നേരിട്ടഭിസംബോധന ചെയ്യാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ചെത്തി മിനുക്കിയ ലിബറല്‍ 'തീവ്രവാദ'വിരുദ്ധ മുഖത്തിനു കഴിയുന്നില്ല എന്നതു കൊണ്ട്. ഇന്ത്യന്‍ ഭരണവര്‍ഗ മതേതരത്വത്തേയും കാശ്‌മീരിലെ പച്ച മനുഷ്യനേയും ഒരാള്‍ക്കും ഒരേ സമയം പിന്തുണക്കാനാവില്ല എന്നതു കൊണ്ടും.

Unknown said...

ജമാ‌അത്ത്തെ ഇസ്‌ലാമി മാത്രമല്ല, ഒട്ടു മിക്ക പ്രസ്‌ഥാനങ്ങളും കാശ്‌മീരില്‍ പ്രത്യേക ഘടനയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ‘ഡിഫി കാശ്‌മീര്‍’ മറ്റൊരു ഉദാഹരണം മാത്രം. കാശ്‌മീരിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാത്തതാണ്‍് ഇത്തരം ചോദ്യങ്ങള്‍ക്ക് ആധാരം.

DK Muvattupuzha said...

ജമാ‌അത്തെ ഇസ്‌ലാമി കാശ്മീരില്‍ ഹിസ് ബുള്‍ മുജാഹിദിനെ പിന്തുണയ്ക്കുന്നതെന്തു കൊണ്ടാണ് ??

Unknown said...

ജമാ‌അത്തെ ഇസ്‌ലാമി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നോ ???

DK Muvattupuzha said...

ലോകത്താകെ ജമാ‌അത്തെ ഇസ്‌ലാമിക്ക് എത്ര ഘടകങ്ങള്‍ ഉണ്ട് ?? ഏതൊക്കെയാണത് ??

DK Muvattupuzha said...

ജമാ‌അത്തെ ഇസ്‌ലാമിയുടെ ഇന്ത്യയിലെ പരമോന്നത കമ്മിറ്റി ഏതാണ് ??

DK Muvattupuzha said...

ഇന്ത്യയില്‍ ജമാ‌അത്തെ ഇസ്‌ലാമിയുടെ പോഷക സംഘടനകള്‍ എതൊക്കെയാണ് ??

DK Muvattupuzha said...

നിങ്ങള്‍ എന്താണ് സുഹ്രുത്തേ ഒരു കാര്യത്തിനും മറുപടി പറയാത്തത് ????

Unknown said...

ക്ഷമിക്കണം ..
കുറച്ച് നാളായി ഈ വഴി വന്നിട്ട്. അതു കൊണ്ടാണ്‌ മറുപടി വൈകുന്നത്.
ജമാ്‌അത്തെ ഇസ്‌ലാമിയെ കുറിച്ചറിയാന്‍ www.jihkerala.org എന്ന വെബ്‌സൈറ്റ് സന്ദര്ശിക്കുന്നതാണ്‌ നല്ലത്. അതില്‍ ഏകദേശം എല്ലാ വിവരങളും ഉണ്ട്.

DK Muvattupuzha said...

അത് ഞാ‍ന്‍ കണ്ടിരുന്നു.
അതില്‍ ഇല്ലാത്ത കാര്യങ്ങള്‍ ആണ് ‍ഞാന്‍ ചോദിക്കുന്നത് .
മറുപടി പ്രതീക്ഷിക്കുന്നു ....

nabeelp said...

ജമാ‌അത്തെ ഇസ്‌ലാമി SIMI യുമായി തെറ്റിയപ്പോള്‍ ബദലായി ഉണ്ടാക്കിയതല്ലേ SIO ??
ജമാ‌അത്തെ ഇസ്‌ലാമി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നോ ???

Anonymous said...

1946-കളില്‍ തന്നെഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയുടെ കീഴില്‍ വിദ്യാര്‍ത്ഥി കൂട്ടായ്‌മ രൂപീകരിക്കാന്‍ പദ്ധിതിയുണ്ടായിരുന്നെങ്കിലും, വിഭജനകാലത്തെ സംഘര്‍ഷഭരിതമായ രാഷ്‌ട്രീയ പാശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ മാറ്റി വെക്കേണ്ടി വന്നു. വിഭജനാനന്തരം പാക്കിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുത്ത്വലബ (വിദ്യാര്‍ത്ഥി പ്രസ്ഥാനം) എന്ന പേരില്‍ വിദ്യാര്‍ത്ഥിവിഭാഗത്തിന്‌ രൂപം നല്‍കിയെങ്കിലും, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി വിഭജനാനന്തരമുള്ള പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്‌ത്‌ സംഘടനാ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

പിന്നീട്‌, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ആശയാഭിമുഖ്യം പുലര്‍ത്തുന്ന നിരവധി വിദ്യാര്‍ത്ഥികൂട്ടായ്‌മകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിവിധ നാമധേയത്തില്‍ നിലവില്‍ വന്നു. എസ്‌.ഐ.യു., എസ്‌.ഐ.സി., എം.എസ്‌.എ., എം.എസ്‌.വൈ.ഒ., ഐ.എസ്‌.എല്‍., ഹല്‍ഖയെ ത്വയ്യിബയെ ഇസ്‌ലാമി (ഇസ്‌ലാമിക വിദ്യാര്‍ത്ഥി കൂട്ടായ്‌മ) തുടങ്ങിയവ അവയില്‍ ചിലതാണ്. 1975-ലെ അടിയന്തിരാവസ്ഥയ്‌ക്ക്‌ ശേഷം, 1977-ല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ അലിഗഡ്‌ മുസ്ലിം യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഒത്ത്‌ ചേര്‍ന്ന് സിമി (സ്‌റ്റുഡന്‍സ്‌ ഇസ്‌ലാമിക്‌ മൂവ്‌മന്റ്‌ ഓഫ്‌ ഇന്ത്യ) എന്ന പേരില്‍ പുതിയ വേദി രൂപീകരിച്ചു. പക്ഷെ, കുറെയേറെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതില്‍ നിന്ന് വിട്ടു നിന്നു.

എല്ലാ സംഘടനകളെയും യോജിപ്പിച്ച്‌ കൊണ്ട്‌ ദേശീയതലത്തില്‍ ഒരു ഏക വിദ്യാര്‍ത്ഥിസംഘടന എന്നതായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. തദടിസ്ഥാനത്തില്‍ ഓരോ സംഘടനയില്‍ നിന്നും മൂന്ന് വീതം പ്രതിനിധികളെ ഉള്‍പെടുത്തി ഇസ്‌ലാമിക പ്രസ്ഥാനം സുദീര്‍ഘമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഒരു വിദ്യാര്‍ത്ഥിസംഘടന എന്ന ദൌത്യത്തിന്റെ ചര്‍ച്ചകള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കുമായി രണ്ട്‌ വര്‍ഷത്തോളം ജമാഅത്ത്‌ ചെലവഴിച്ചു. തുടര്‍ന്ന്, 1981 ഫെബ്രുവരിയില്‍ കോഴിക്കോട്‌ വെച്ച്‌ ചേര്‍ന്ന സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍നോട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന ആശയം തത്വത്തില്‍ അംഗീകരിച്ചു. പക്ഷെ, ജമാഅത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം എന്ന ആശയത്തോട്‌ സിമി ചെറിയ രീതിയില്‍ വിയോജിപ്പ്‌ രേഖപ്പെടുത്തി. പിന്നീട്‌ സിമി സ്വതന്ത്രമായി നിലനില്‍ക്കാന്‍ തീരുമാനിച്ചു.

1982 ഒക്‍ടോബര്‍ 19-ന്‌ മറ്റ്‌ ഇസ്‌ലാമിക വിദ്യാര്‍ത്ഥി സംഘടനകളെയെല്ലാം ലയിപ്പിച്ച്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ എസ്‌.ഐ.ഒ നിലവില്‍ വരുന്നു.


വിശ്ദമാ‍യി മലയാളം വികിപീടിയയില്‍ ഉണ്ട്
എന്ന്
എസ്.ഐ.ഒ. വിന്റെ ഒരു അനുഭാ‍വി